16 August, 2024 09:58:04 AM


78-ാമത് സ്വാതന്ത്ര്യദിനം ഏറ്റുമാനൂരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു



ഏറ്റുമാനൂർ : ഏറ്റുമാനൂരിലും പരിസര പ്രദേശങ്ങളിലും രാജ്യത്തിന്റെ 78-ാ മത്  സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരമ്പുഴ സെവന്‍റീൻ കൾച്ചറൽ ഫോറത്തിന്‍റെ നേതൃത്വത്തിൽ 78-ാ മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലബ്ബിന്‍റെ പ്രസിഡന്‍റ് ബിനു വലിയമല പതാക ഉയർത്തി. സെക്രട്ടറി സിബി വർക്കി, ട്രഷറർ സിജോ ജോർജ്, സാബു കുര്യൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.


ഏറ്റുമാനൂർ ശക്തിനഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 78-ാ മത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ശക്തി നഗർ ബസ്റ്റോപ്പിൽ പ്രസിഡന്റ് ദിനേശ് ആർ ഷേണായി പതാക ഉയർത്തി. വൈസ് പ്രസിഡന്റുമാരായ ജി മാധവൻകുട്ടി നായർ, എം എസ് രാജു, ജോയിൻ സെക്രട്ടറി റ്റി. ജി രാമചന്ദ്രൻ, ട്രഷറർ എം വിജയകുമാർ, ഭാരവാഹികളായ ഡോ. ടി. യു. സുകുമാരൻ, എം എസ് അപ്പുക്കുട്ടൻ നായർ, എ വി പ്രദീപ് കുമാർ, ഇ പി സെലിൻ, സ്ത്രീ ശക്തി ഭാരവാഹിളായ ശ്രീകല രാജു, പത്മിനി വിജയ് തുടങ്ങിയവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K