01 August, 2024 10:30:57 AM


നടന്‍ കൊച്ചിന്‍ ആന്‍റണി വീട്ടില്‍ മരിച്ച നിലയില്‍



കോട്ടയം: നടന്‍ കൊച്ചിന്‍ ആന്‍റണി (എ ഇ ആന്‍റണി ) വീട്ടില്‍ മരിച്ച നിലയില്‍. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍ കണ്ടത്.

പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാഷ്‌ബേസിനില്‍ മുഖം കഴുകുന്നതിനിടെ തലയിടിച്ചു വീണതാകാം മരണകാരണമെന്ന് മകന്‍ അനില്‍ പറഞ്ഞു. അനിത, അനൂപ്, അജിത്ത്, ആശ എന്നിവരാണ് മറ്റു മക്കള്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K