29 July, 2024 03:35:54 PM


മലയാളി ഡ്രൈവർ തമിഴ്നാട്ടിൽ കുത്തേറ്റ് മരിച്ചു; കവര്‍ച്ചാ ശ്രമമെന്ന് സൂചന



കൃഷ്ണഗിരി: തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. . ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊലപാതകം നടന്നതെന്ന് കൃഷ്ണഗിരി പൊലീസ് അറിയിച്ചു. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് സൂചന.

വീട്ടുപകരണങ്ങളുമായി കഴിഞ്ഞ ആഴ്ചയാണ് ഏലിയാസ് ലോറിയിൽ ബെംഗളൂരുവിലേക്ക് പോയത്. അവിടെ നിന്ന് മടങ്ങുന്നതിനിടയിലാണ് അപകടം. ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൃഷ്ണഗിരിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം ഊർജിതമാക്കിയതായി കൃഷ്ണഗിരി പൊലീസ് അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K