27 July, 2024 05:04:12 PM


കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരം ഇനി പ്രകാശ പൂരിതമാകും



കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ രാത്രി എത്തുന്ന യാത്രക്കാർക്ക് ഇനി പേടി കൂടാതെ വഴിനടക്കാം. കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ അസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് സ്ഥാപിക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് കെ എസ് ആർ റ്റി സി ഡിപ്പോയേയും പരിസര പ്രദേശത്തേയും പ്രകാശ പൂരിതമാകും. തിങ്കളാഴ്ച വൈകിട്ട് 6.30 ന് കോട്ടയം കെഎസ്ആർറ്റിസി സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ ഉത്ഘാടനം നിർവ്വഹിക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K