18 July, 2024 06:34:21 PM


പ്രഫ. സാബു തോമസിന് മോഡേണ്‍ പ്ലാസ്റ്റിക്സ് അവാര്‍ഡ്



കോട്ടയം: പ്ലാസ്റ്റിക് വ്യവസായ മേഖലയ്ക്ക് നിര്‍ണായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള മോഡേണ്‍ പ്ലാസ്റ്റിക്സ് പുരസ്കാരം മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ ആന്‍റ് ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ നാനോസയന്‍സ് ആന്‍റ് നാനോ ടെക്നോളജി ഡയറക്ടറുമായ ഡോ. സാബു തോമസിന് സമ്മാനിച്ചു.

മുംബൈയില്‍ നടന്ന ചടങ്ങില്‍ ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സില്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്‍.എ. മഷേല്‍ക്കറില്‍നിന്നും അദ്ദേഹം ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ഏറ്റുവാങ്ങി. നാനോസയന്‍സ്, പോളിമെര്‍ സയന്‍സ്, എന്‍ജിനീയറിംഗ് മേഖലകളില്‍ രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന വിദഗ്ധനായ പ്രഫ. സാബു തോമസ് ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് സയന്‍സ് ആന്‍റ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്കിന്‍റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചുവരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K