15 July, 2024 10:18:52 AM


മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദിച്ചു; 3 പേർ അറസ്റ്റിൽ



പാ​ട്ന: പന്ത്രണ്ട് വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് ആളുകൾ മർ​ദ്ദിച്ചു. ബിഹാറിലെ ബ​ഗുസാരിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. ആളുകൾ‌ ചേർന്ന് കുട്ടിയെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലക്മിനിയ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ കെട്ടിയിട്ടിരിക്കുന്ന കുട്ടിയുടെ സമീപം ഒരാൾ വടിയുമായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ക​ട​യി​ൽ​ നി​ന്ന് കുട്ടി സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് മ​ർ​ദ​ന​മെ​ന്നാ​ണ് പ്രാഥമിക നി​ഗമനം. ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ ചേ​ർ​ന്ന് കു​ട്ടി​യെ പി​ടി​കൂ​ടി റെ​യി​ൽ​വേ ട്രാ​ക്കി​ൽ എ​ത്തി​ച്ച് കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പൊലീസ് എത്തിയാണ് പന്ത്രണ്ടുകാരനെ രക്ഷിച്ചത്. കു​ട്ടി മോ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ളു​ക​ൾ സം​ഘം ​ചേ​ർ​ന്ന് കു​ട്ടി​യെ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കു​ട്ടി​യു​ടെ പി​താ​വ് പ​റ​ഞ്ഞു. സംഭവത്തിൽ റോഷൻ കുമാർ, ജയ് റാം ചൗധരി, കാഹുൽ കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K