07 July, 2024 08:27:59 PM
കാണക്കാരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു
ഏറ്റുമാനൂർ : കാണക്കാരിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം നടന്നത്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.