07 July, 2024 03:23:56 PM


മാര്‍ക്ക് കുറഞ്ഞതിന് വഴക്കുപറഞ്ഞ അധ്യാപകനെ വിദ്യാര്‍ഥി കുത്തിക്കൊന്നു



ഗുവാഹത്തി: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് വഴക്കു പറഞ്ഞ അധ്യാപകനെ വിദ്യാര്‍ഥി കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലാണ് സംഭവം. കെമിസ്ട്രി അധ്യാപകനായ രാജേഷ് ബാറൂഹ് ബെജവാദയെ(55) ആണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥി കുത്തിക്കൊന്നത്. അധ്യാപനത്തിനൊപ്പം സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പ് ചുമതലയും രാജേഷിനുണ്ടായിരുന്നു. വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

സംഭവം നടന്നതിന്റെ തലേദിവസം, മാര്‍ക്ക് കുറഞ്ഞതിന് കുട്ടിയെ വഴക്കു പറഞ്ഞ രാജേഷ്, മാതാപിതാക്കളെ കൂട്ടി വരാനും ആവശ്യപ്പെട്ടിരുന്നു. പിറ്റേ ദിവസം സാധാരണ വേഷത്തില്‍ ക്ലാസ്മുറിയിലെത്തിയ വിദ്യാര്‍ഥിയോട് ഇറങ്ങിപ്പോകാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് കുട്ടി അധ്യാപകനെ സഹപാഠികളുടെ മുന്നില്‍ കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. കുത്തേറ്റ് വീണ അധ്യാപകന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കുട്ടി കത്തിയുമായാണ് ക്ലാസിലെത്തിയതെന്ന് അറിയില്ലായിരുന്നുവെന്നാണ് ക്ലാസിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K