29 June, 2024 12:25:11 PM


താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ഫഹദ് ചിത്രത്തിന്‍റെ ചിത്രീകരണം ഉപേക്ഷിച്ചു



കൊ​ച്ചി: അ​ങ്ക​മാ​ലി താ​ലൂ​ക്ക്​ ആശു​പ​ത്രി​യി​ലെ ചി​ത്രീ​ക​ര​ണം വി​വാ​ദ​മാ​യ​തോ​ടെ ഫഹദ് ചിത്രത്തിന്റെ രണ്ടാം ദിവസത്തെ ചിത്രീകരണം ഉപേക്ഷിച്ചു. ഫ​ഹ​ദ് നി​ർ​മി​ക്കു​ന്ന പൈ​ങ്കി​ളി​യെ​ന്ന സി​നി​മ​യു​ടെ ചിത്രീകരണമാണ് ഉപേക്ഷിച്ചത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിനാണ് ആരോ​ഗ്യവകുപ്പ് അനുമതി നൽകിയിരുന്നത്. രോഗികളെ ബുദ്ധിമുട്ടിച്ച് ആശുപത്രിയുടെ അത്യാഹിത വിഭാ​ഗത്തിൽ ചിത്രീകരണം നടത്തിയതിനെത്തുടർന്ന് ആദ്യ ദിവസം തന്നെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ടാം ദി​വ​സ​ത്തെ ഷൂട്ടിങ് അണിയറപ്രവർത്തകർ ഉ​പേ​ക്ഷി​ച്ച​ത്. അത്യാഹിത വിഭാ​ഗത്തിൽ സിനിമ ഷൂട്ടിങ് നടത്തിയ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോ​ഗ്യമന്ത്രി വീണ ജോർജ് വിശ​ദീകരണം തേടിയിരുന്നു. അതേസമയം മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയതെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K