27 June, 2024 10:42:18 AM
നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു
നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ (37) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു റാഷിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചയാരിന്നു അന്ത്യം.
സാപ്പി എന്നാണ് റാഷിനെ വിളിച്ചിരുന്നു. ഭിന്നശേഷിക്കാരനായ റാഷിനെ പ്രത്യേകം പരിചരിക്കാൻ താരത്തിന്റെ കുടുംബം ശ്രദ്ധിച്ചിരുന്നു. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്.
സിദ്ദിഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു. പടമുകൾ പള്ളിയിൽ ഇന്ന് വൈകിട്ട് നാല് മണിക്കാണ് കബറടക്കം.
സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ വിശേഷങ്ങൾ സിദ്ദിഖ് സ്ഥിരമായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടായിരുന്നു. സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്. ഷഹീൻ സിദ്ദിഖിന്റെ വിവാഹ പരിപാടിയിൽ നിറ സാന്നിധ്യമായിരുന്നു റാഷിൻ.