21 June, 2024 12:10:10 PM


ഏറ്റുമാനൂർ പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്



ഏറ്റുമാനൂർ: പട്ടിത്താനത്ത് കാറുകൾ കൂട്ടിയിടിച്ചു, ഒരാൾക്ക് പരിക്ക്. കോട്ടയം സംക്രാന്തി സ്വദേശി നിഷാന്തിനാണ് (29)  പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ എം സി റോഡിൽ പട്ടിത്താനം ഭാഗത്തായിരുന്നു അപകടം. ഇരുവശത്ത് നിന്നും എത്തിയ കാറുകൾ കൂട്ടിയിടിക്കുകയായിരുന്നു. അപകട വിവരം അറിഞ്ഞ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിലെ എം.വി.ഐ അശോകുമാറും , അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജോർജ് വർഗീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് എം സി റോഡിൽ ഗതാഗത തടസം ഉണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K