20 June, 2024 03:51:59 PM


ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ വായനാദിനം ആചരിച്ചു



ഏറ്റുമാനൂർ : എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനം ആചരിച്ചു. കെ. ജി . രഞ്ജിത്ത് അക്ഷരജ്യോതി തെളിയിച്ചു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന പി. എൻ. പണിക്കരുടെ ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ്‌ ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. പി. എൻ. പണിക്കരെ അനുസ്മരിച്ചുകൊണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വി. ആർ. ജയചന്ദ്രൻ സംസാരിച്ചു.  സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ, സി. കെ. ജോസഫ് ചങ്ങoകേരിൽ, എ. ജി. ഗോപി, ഡോ. വിദ്യ ആർ. പണിക്കർ, എ. പി. സുനിൽ, അൻഷാദ് ജമാൽ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K