12 June, 2024 09:38:17 PM


എസ്.പി.പിള്ള അനുകരണ കലയ്ക്ക് തുടക്കം കുറിച്ച മഹാനടന്‍ - ജയരാജ് വാര്യര്‍



ഏറ്റുമാനൂര്‍: മലയാളത്തില്‍ അനുകരണകലയുടെ ആവിര്‍ഭാവത്തിന് തുടക്കംകുറിച്ച മഹാനടനാണ് എസ്.പി.പിള്ളയെന്ന് നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യര്‍. ഹാസ്യസാമ്രാട്ട് എസ്.പി.പിള്ളയുടെ 39-ാമത് ചരമവാര്‍ഷിക ആചരണവും പുരസ്‌കാരവിതരണവും  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.പി.പിള്ള സ്മാരക ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ്പ്രസിഡന്‍റ് ഗണേഷ് ഏറ്റുമാനൂര്‍ അധ്യക്ഷത വഹിച്ചു. എസ്.പി.പിള്ളയുടെ ഛായാചിത്രത്തിനു മുന്നില്‍ അദ്ദേഹത്തിന്‍റെ  മകന്‍ സതീഷ്ചന്ദ്രന്‍ ദീപം തെളിയിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.


സാഹിത്യകാരന്‍ ബാബു കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ബി.രാജീവ് അനുസ്മരണപ്രമേയം അവതരിപ്പിച്ചു.സമിതി കണ്‍വീനര്‍ ഹരിയേറ്റുമാനൂര്, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡന്‍റ് എന്‍.അരവിന്ദാക്ഷന്‍നായര്‍, ഏറ്റുമാനൂര്‍ പ്രസ്‌ ക്ലബ് പ്രസിഡന്‍റ് ബെന്നിഫിലിപ്പ്, ജഗദീഷ് (സ്വാമിയാശന്‍) എന്നിവര്‍ പ്രസംഗിച്ചു. 10,12 ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് വിദ്യാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.



എസ്.പി. പിള്ള സ്മാരക വനിതാ ലൈബ്രറിയില്‍


നടനും ഹാസ്യസാമ്രാട്ടുമായിരുന്ന എസ്. പി. പിള്ളയുടെ സ്മാരകമായി ഏറ്റുമാനൂർ വടക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന  വനിതാ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്. പി.പിള്ളയുടെ 39-ാം ചരമവാർഷികം ആചരിച്ചു. പ്രസിഡന്‍റ് കെ. സരസമ്മ വടയോടിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരിൽ അനുസ്മരണ പ്രഭാഷണം നടത്തി. എസ് പി ആശാന്‍റെ ഛായാചിത്രത്തിനു മുൻപിൽ മകൻ സതീഷ് ചന്ദ്രൻ ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തി. നഗരസഭ കൗൺസിലർ സുരേഷ് ആർ നായർ, എസ്.എം.എസ്.എം പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ. പി. രാജീവ്‌ ചിറയിൽ, മാരിയമ്മൻ കോവിൽ ദേവസ്ഥാനം പ്രസിഡന്‍റ് പി. പ്രമോദ്കുമാർ, രക്ഷാധികാരി പി. ആർ. രാജേന്ദ്രകുമാർ, സെക്രട്ടറി മായ സുജി എന്നിവർ പ്രസംഗിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K