06 June, 2024 01:53:41 PM


വാർത്ത ഫലം കണ്ടു: പേരൂരിൽ ഓടയിൽ തള്ളിയ മണ്ണും മാലിന്യവും നീക്കം ചെയ്യിച്ച് അധികൃതർ



ഏറ്റുമാനൂർ : ഏറ്റുമാനൂർ പേരൂരിൽ റോഡിലെ ഓടയിൽ സ്വകാര്യവ്യക്തി തള്ളിയ മണ്ണും മാലിന്യങ്ങളും അവരെക്കൊണ്ട് തന്നെ നീക്കം ചെയ്യിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ. 'കൈരളി വാർത്ത'യിൽ വന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വളരെ വേഗതയിലുള്ള അധികൃതരുടെ നടപടി. ഏറ്റുമാനൂർ - മണർകാട് ബൈപാസ് റോഡിൽ പേരൂർ പള്ളിക്കൂടം കവലക്കു സമീപം നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുന്നിലെ ഓടയിൽ മണ്ണും മാലിന്യവും തള്ളിയത് പരാതിക്കിടയാക്കിയിരുന്നു. 


പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ രൂപേഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മാലിന്യം നീക്കം ചെയ്ത ശേഷം റോഡിൽ നിരന്നു ചെളിയായി മാറിയ മണ്ണും മാലിന്യവും ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ചു വൃത്തിയാക്കിക്കുകയും ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K