23 May, 2024 04:01:47 PM
'തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ വധിക്കും'; എൻഐഎ ഓഫീസിലേക്ക് ഫോൺകോൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്രമോദിയെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ കോളിലൂടെ ഭീഷണി. ചെന്നൈയിലെ എന്‍ഐഎ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഹിന്ദിയിലായിരുന്നു ഫോണ്‍ സംസാരം. വധ ഭീഷണിമുഴക്കിയതിനു പിന്നാലെ ഫോൺകോൾ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടര്‍ന്ന് എന്‍ഐഎ ഡല്‍ഹിയിലെ ഓഫീസിലും ചെന്നൈ സൈബര്‍ ക്രൈം വിഭാഗത്തിനും വിവരം കൈമാറി. മധ്യപ്രദേശില്‍ നിന്നാണ് ഫോണ്‍കോള്‍ സന്ദേശം വന്നതെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ ചെന്നൈ പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.