23 May, 2024 03:04:44 PM


വാദ്യപ്രജാപതി പുരസ്‌കാരം പ്രമുഖ ചെണ്ടമേള പ്രമാണി പേരൂർ സുരേഷിന്



ഏറ്റുമാനൂർ: ശ്രീകൃഷ്ണ വാദ്യ കലാപീഠം വർഷം തോറും നൽകി വരുന്ന വാദ്യപ്രജാപതി പുരസ്‌കാരം ഈ തവണ പേരൂർ സുരേഷിന് നൽകുവാൻ തീരുമാനിച്ചു. ജൂൺ 16ന് നടക്കുന്ന ശ്രീകൃഷ്ണ വാദ്യ കലാപീഠം വാർഷിക പൊതുയോഗത്തിൽ പുരസ്‌കാരം കൈമാറും. മധ്യ കേരളത്തിലെ മുഖ്യ ചെണ്ട മേള പ്രമാണിയും ക്ഷേത്ര അടിയന്തിരാദി വിഷയങ്ങളിൽ അതീവ അറിവുമുള്ള സുരേഷിനെ വാദ്യ കലാകാരന്മാരുടെ വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K