18 May, 2024 07:47:04 AM


കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു; തിരച്ചില്‍



തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ തമിഴ്‌നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയില്‍നിന്നു ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിനു സമീപം എത്തിച്ചെങ്കിലും ഉദ്യോഗസ്ഥരെ തള്ളി മാറ്റി ബാലമുരുകൻ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും ഇയാളെ പിടിക്കാനായില്ല. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കൊലപാതകം, മോഷണം ഉള്‍പ്പെടെ 53 കേസുകളില്‍ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്റ്റംബർ 24 മുതല്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലായിരുന്നു ഇയാള്‍. പൊലീസിനെ ആക്രമിച്ച്‌ നേരെത്തെയും ജയില്‍ ചാടിയിട്ടുണ്ട്. ബാലമുരുകനായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K