14 May, 2024 12:53:44 PM


ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ അതിക്രമം: യുവാവ് അറസ്റ്റിൽ



ആലപ്പുഴ : ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ അതിക്രമം നടത്തിയ സംഭവത്തിൽ പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ കുട്ടി കുളിക്കാൻ കയറിയപ്പോഴാണ് പ്രതി കയറിപ്പിടിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ അമ്മ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി നിലവിളിച്ചു. ഇതു കേട്ടെത്തിയ ആളുകളാണ് പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K