23 April, 2024 10:35:06 AM


ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഉഴവൂരില്‍ ബെവ്‌കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു



കുറവിലങ്ങാട് : രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിപ്പൊളിച്ചെന്ന് പരാതി. ഉഴവൂര്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും തിരുവല്ല സ്വദേശിയുമായ കൃഷ്ണകുമാറിന്റെ കാറാണ് തല്ലി പൊളിച്ചത്. അയര്‍ക്കുന്നം സ്വദേശിയാണ് കാര്‍ തല്ലി പൊളിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഹെല്‍മെറ്റ് ധരിച്ചായിരുന്നു ആക്രമണം. കൃഷ്ണകുമാര്‍ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K