23 March, 2024 02:10:28 PM


കടുവാക്കുളത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്



കോട്ടയം: കടുവാക്കുളത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കോട്ടയം മൂലവട്ടം കടുവാക്കുളത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. പരിക്കേറ്റ യാത്രക്കാരനെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ 10.30 ഓടെ  കടുവാക്കുളം ജംഗ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്നു ബസിൽ എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K