21 March, 2024 05:12:28 PM


ഏറ്റുമാനൂര്‍ നഗര മധ്യത്തില്‍ സ്വകാര്യ പുരയിടത്തില്‍ തീപിടുത്തം



ഏറ്റുമാനൂര്‍: നഗരമധ്യത്തിലെ സ്വകാര്യ പുരയിടത്തില്‍ തീപിടുത്തം. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിന്‍റെ പടിഞ്ഞാറെ നടയിൽ മാരിയമ്മൻ കോവിൽ റോഡിലാണ് ഇന്ന് രാവിലെ പതിനൊന്നരയോടെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. ആൾ താമസമില്ലാത്ത പുരയിടത്തിൽ പച്ചക്കറി - പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നു. ഇതിൽ നിന്ന് തീയും പുകയും ഉയർന്നത് ശ്രദ്ധയിൽപെട്ട യുവാവും വാർഡ് കൗൺസിലർ രശ്മി ശ്യാമും ഇടപെട്ടതോടെ സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവര്‍മാരും നാട്ടുകാരും ഓടികൂടി. പോലീസ് ഉദ്യോഗസ്ഥരും വിവരമറിഞ്ഞെത്തി.

തുടർന്ന് കോട്ടയത്ത്‌ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. പ്ലാസ്റ്റിക് കത്തുന്നതിൽ നിന്നും ഉയർന്ന പുക പ്രദേശവാസികൾക്ക് ശാരീരിക അസ്വസ്ഥതകൾക്കും കാരണമായി. സ്ഥലമുടമയ്ക്ക് നോട്ടീസ് നല്‍കുമെന്നും ഭാവിയില്‍ ആരും മാലിന്യം തള്ളാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ശക്തമായ താക്കീത് നല്‍കുമെന്നും വാര്‍ഡ് കൌണ്‍സിലര്‍ രശ്മി ശ്യാം മാധ്യമങ്ങളോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K