21 March, 2024 04:28:50 PM


ലോക്സഭ തിരഞ്ഞെടുപ്പ്: അനധികൃത ഇടപാടുകൾ പിടികൂടാൻ വാഹന പരിശോധന ശക്തമാക്കി



ഏറ്റുമാനൂർ : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി വാഹന പരിശോധന ശക്തമാക്കി. വോട്ടർമാരെ സ്വാധീനിക്കാനായും മറ്റും കൊണ്ട് പോകുന്ന കണക്കിൽപെടാത്ത പണവും വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ സമ്മാന പൊതികളും മറ്റും പിടിച്ചെടുക്കാനുള്ള   പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുരോഗമിക്കുന്നത്.

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരം വാഹന പരിശോധന ശക്തമാക്കിയിരുന്നു. ചെറിയ വാഹനങ്ങൾ മുതൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും രണ്ട് ഗവണ്മെന്‍റ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന ടീം പരിശോധിക്കുന്നുണ്ടായിരുന്നു.




അതിരമ്പുഴ - മാന്നാനം റോഡിൽ നടന്ന വാഹന പരിശോധനക്ക്‌ ഫ്ലയിങ് സ്ക്വാഡ് ടീം ലീഡർ  രാഹുൽ ജി കൃഷ്ണൻ, ബിജുമോൻ, ജോവി വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിജു എം , അനസ് എന്നിവർ നേതൃത്വം കൊടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K