14 March, 2024 07:47:58 PM


തിരുനക്കര തിരുവുത്സവം: പോലീസ്‌ എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു



കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ  തിരുവുത്സവത്തോടനുബന്ധിച്ച്  24 മണിക്കൂർ പ്രവർത്തിക്കുന്ന പോലീസ് എയ്ഡ്  പോസ്റ്റ്  കോട്ടയം ജില്ലാ പോലീസ് മേധാവി  കെ. കാർത്തിക് ഐ.പി.എസ്സ് ഉദ്ഘാടനം ചെയ്തു.  ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.കെ. ലീന, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്  റ്റി.സി.ഗണേഷ്, ജനറൽ സെക്രട്ടറി അജയ്.റ്റി.നായർ കോട്ടയം ഡിവൈഎസ്പി എം.മുരളി, വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ശ്രീകുമാർ. എം എന്നിവർ പങ്കെടുത്തു. 

ഇന്നുമുതൽ 23 വരെയാണ് ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനധികൃത പാര്‍ക്കിംഗ് തടയുകയും, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്, ഡ്യൂട്ടിക്കായി കൂടുതൽ വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ 20 ന് നടക്കുന്ന പകൽപൂരത്തിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ കൂടുതൽ പോലീസിനെ വിന്യസിക്കുന്നതുമായിരിക്കുമെന്നും ജില്ലാപോലീസ്‌ മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K