11 March, 2024 07:41:03 AM


കനത്ത ചൂട്: മണിപ്പുഴ ബൈപ്പാസിന് സമീപത്തെ മുപ്പായിപ്പാടം പാടത്ത് തീപിടുത്തം



കോട്ടയം: കനത്ത ചൂടിൽ കോട്ടയം മണിപ്പുഴ ബൈപ്പാസിന് സമീപത്തെ മുപ്പായിപ്പാടം പാടത്ത് തീ പിടുത്തം. ഇന്നലെ രാവിലെ മുതലാണ് പാടത്ത് തീ പിടിച്ചു തുടങ്ങിയത്. പിന്നീട് തീ ആളി കത്തുകയായിരുന്നു. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം നടത്തുന്നുണ്ടങ്കിലും തീ ആളി പടരുന്നതിനാൽ  നിയന്ത്രണ വിധേയമാക്കാൻ കഴിയാത്ത അവസ്ഥയാണ്. രാത്രി വൈകിയും തരിശുപാടത്ത് തീപിടർന്നു പിടിക്കുന്ന അവസ്ഥയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K