07 March, 2024 11:59:14 AM
തെളളകത്ത് ട്രെയിൻ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു
ഏറ്റുമാനൂര്‍: തെളളകത്ത് ട്രെയിൻ ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് രാവിലെ 10.48 ഓടെ യാണ് സംഭവം. ഇതര സംസ്ഥാനക്കാരായ അമ്മയും, അഞ്ച് വയസുമുള്ള കുഞ്ഞുമാണ് മരിച്ചത്.
തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചതെന്നാണ് വിവരം. അരമണിക്കൂറോളം പാതയിൽ ഗതാഗതം നിയന്ത്രിച്ച ശേഷം മൃതദേഹങ്ങൾ നീക്കി. ഗാന്ധിനഗർ പോലീസും, ആർപിഎഫും ചേർന്ന് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ട്രെയിൻ ഒന്നിലധികം തവണ ഹോണ്‍ മുഴക്കിയിട്ടും ഇരുവരും മാറിയില്ലെന്ന് സമീപവാസികളും മറ്റും പറഞ്ഞു.