27 February, 2024 12:21:49 PM
പാസഞ്ചര്‍ നിരക്ക് കുറച്ചു; മിനിമം ചാര്‍ജ് 10 രൂപയാക്കി റെയില്‍വേ
തിരുവനന്തപുരം: കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചര്‍, മെമു ട്രെയിനുകളുടെ നിരക്ക് കുറച്ച് റെയില്‍വേ. മിനിമം ചാര്‍ജ് 30 രൂപയില്‍നിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് ലോക്ഡൗണിനുശേഷം പാസഞ്ചര്‍, മെമു ട്രെയിനുകള്‍ എക്സ്പ്രസ് ട്രെയിനുകളാക്കി മാറ്റി നിരക്ക് കൂട്ടുകയായിരുന്നു.
ടിക്കറ്റ് നിരക്കില്‍ നാല്‍പ്പതു മുതല്‍ 50ശതമാനം വരെ കുറയും. ഔദ്യോഗിക ആപ്പായ യുടിഎസില്‍ വഴി നിരക്ക് ഈടാക്കി തുടങ്ങി. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും.
യുടിഎസ് ആപ്പ് വഴി ടിക്കറ്റുകള്‍ ലഭിച്ചുതുടങ്ങി. നോര്‍ത്തേണ്‍ റയില്‍വേയില്‍ നടപ്പാക്കിയത് രണ്ടുദിവസംമുന്‍പാണ്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു.