25 February, 2024 06:42:26 PM


ആറന്മുള സത്യവ്രതൻ സ്മാരക പുരസ്കാരം സന്ധ്യയ്ക്കും സത്യനും സമ്മാനിച്ചു



ഏറ്റുമാനൂർ: ആറൻമുള സത്യവ്രതൻ സ്മാരക ട്രസ്റ്റ് ഏറ്റുമാനൂർ എസ്.എം.എസ്.എം  പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ നോവൽ, കവിത അവാർഡ് വിതരണവും അനുസ്മരണവും  ലൈബ്രറി ശതാബ്ദി ഹാളിൽ നടന്നു.

നോവൽ വിഭാഗത്തിൽ  സന്ധ്യാ ജയേഷിൻ്റെ 'പെയ്തൊഴിയാത്ത മേഘങ്ങൾ' എന്ന കൃതിയും കവിത വിഭാഗത്തിൽ സത്യൻ മണിയൂരിൻ്റെ 'ആത്മാക്ഷരികൾ' എന്ന പുസ്തകവും പുരസ്കാരത്തിന് അർഹമായി. 20,001 രുപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം .

ലൈബ്രറി പ്രസിഡൻ്റ് ജി.പ്രകാശിൻ്റെ അധ്യക്ഷതയിൽ പ്രസിദ്ധ സിനിമാ നിർമ്മാതാവും നടനുമായ പ്രേം പ്രകാശ് പുരസ്കാര വിതരണം നിർവഹിച്ചു. ആൾ കേരള റെസിഡൻ്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എം രാധാകൃഷണ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറന്മുള  സത്യവൃതൻ അനുസ്മരണം തപസ്യ ജില്ലാ വൈസ് പ്രസിഡൻ്റ് വി. ജി. ജയദേവ് നടത്തി. സതീഷ് കാവ്യധാര, പി. പി.നാരായണൻ, വി.ജി ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഗിരിജൻ ആചാരി നയിച്ച കവിയരങ്ങും നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K