19 February, 2024 10:13:11 AM
മുണ്ടക്കയത്ത് കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം
കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. മുണ്ടക്കയം വേലനിലം സ്വദേശി സരോജിനി മാധവനാണ്(80) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം ഉണ്ടായത് . മുറിക്കുള്ളിൽ തീയും പുകയും ഉയരുന്നതുകണ്ടാണ് വീട്ടുകാർ വിവരമറിഞ്ഞത്.
അയൽവാസികളും വീട്ടുകാരും ചേർന്നു മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല. മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.