06 February, 2024 11:42:54 AM


"പെണ്മ 2024" വനിതാ സംഗമം ഏറ്റുമാനൂർ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിൽ 10ന്



ഏറ്റുമാനൂർ: ശ്രീമൂലം ഷഷ്‌ട്യബ്ദ പൂർത്തി സ്മാരക പൊതുഗ്രന്ഥശാലയുടെ നേതൃത്വത്തിൽ "പെണ്മ 2024" വനിതാസംഗമം ഫെബ്രുവരി 10 ന് നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും. പാലിയേറ്റിവ് കെയർ പരിചരണത്തിന് ആദ്യമായി ഭാരതത്തിന്‍റെ പരമോന്നത നേഴ്സിംഗ് പുരസ്‌കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ വി. എസ് ഷീലാറാണിയേയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ലൈബ്രറി അംഗങ്ങളായ വനിതകളെയും വിശിഷ്ടാതിഥികളെയും ആദരിക്കും.  ഡോ. കെ. എസ്. ഇന്ദു, ഡോ. കെ. ബിന്ദു എന്നിവരുടെ പ്രഭാഷണവുമുണ്ടാകും. ജില്ലാ ജഡ്ജി കെ. എൻ പ്രഭാകരൻ, ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലി ജോർജ്, കൗൺസിലർ രശ്മി ശ്യാം, എസ് ശ്രീകല, അഡ്വ. ഫിൽസൺ മാത്യുസ്, അഡ്വ. പി. ആർ. അജിത്‌ കുമാർ എന്നിവർ പ്രസംഗിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K