02 February, 2024 06:33:59 PM


'സഹസ്': ഏറ്റുമാനൂരിൽ കലാവിരുന്ന് ഒരുക്കി 126 ഭിന്നശേഷിക്കാരായ കുട്ടികൾ

 

ഏറ്റുമാനൂർ : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം 'സഹസ്' നടത്തി. കുടയംപടി എസ്.എൻ.ഡി.പി.  ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട 126 ഭിന്നശേഷി കുട്ടികൾ കലാപരിപാടിയിൽ പങ്കെടുത്തു.

ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ പാരാ ഗെയിം ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ ഉണ്ണി രേണുവിനെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ് കുമാർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. ഷാജിമോൻ, കവിതാ മോൾ ലാലു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെയിംസ് കുര്യൻ, എസി തോമസ്, സി.ഡി.പി.ഒ എസ്. സുജാദേവി എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K