17 January, 2024 09:27:26 AM


പ്രധാനമന്ത്രിയോടൊപ്പം താരങ്ങൾ 'പെയ്തിറങ്ങി' ; സുരേഷ് ഗോപിയുടെ മകൾ വിവാഹിതയായി



തൃശ്ശൂർ: പ്രധാനമന്ത്രിയുടെയും താരനിരയുടെയും സാന്നിധ്യത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹവേദിയിലെത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡലത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ എട്ടേ മുക്കാലോടെ വിവാഹചടങ്ങ് ആരംഭിച്ചു. ഇലക്ട്രിക് കാറിലാണ് മോദി ക്ഷേത്രത്തിലെത്തിയത്. 

ഭാഗ്യ സുരേഷിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രധാനമന്ത്രിയോടൊപ്പം താരങ്ങളും പെയ്തിറങ്ങി. അതീവ സുരക്ഷയായിരുന്നു സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തിയിരുന്നു. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്‍റെ ആവേശം സിനിമാപ്രേമികളെ സംബന്ധിച്ച് ഉണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേതന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിരുന്നു. വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K