13 January, 2024 01:28:22 PM
ഗവർണർക്ക് യാത്രാ തിരക്ക്; ഭരണഘടന പോലും വായിക്കാൻ കഴിയുന്നില്ല- പി.രാജീവ്
തിരുവനന്തപുരം: ഗവർണർക്കെതിരെ വ്യവസായ മന്ത്രി പി.രാജീവ്. നിയമസഭയിൽ ബിൽ പാസാക്കി അയച്ചാൽ പിന്നെ വിശദീകരണം തേടേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസം ഉണ്ടായാൽ നിയമനിർമ്മാണ സഭയിലേക്ക് തിരിച്ചയക്കാം. ഇതാണ് ഭരണഘടന പറയുന്നതെന്നും വ്യവസായ മന്ത്രി.
യാത്രയുടെ തിരക്കിൽ ഗവർണർക്ക് ഭരണഘടന വായിക്കാൻ പോലും കഴിയുന്നില്ല. ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രം എന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടന്നും പി രാജീവ്.