12 January, 2024 09:45:50 AM


കോട്ടയം അടിച്ചിറയിൽ പ്രവാസി കഴുത്ത് മുറിച്ച് മരിച്ച നിലയിൽ



ഏറ്റുമാനൂർ : കോട്ടയം അടിച്ചിറയിൽ വീടിനുള്ളിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തി. ഏറ്റുമാനൂർ റൂട്ടിൽ അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപമാണ്  വീടിന്‍റെ കിടപ്പുമുറിയിൽ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ പ്രവാസിയെ കണ്ടെത്തിയത്. അടിച്ചിറ റെയിൽവേ ഗേറ്റിന് സമീപം അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന ലൂക്കോസ് മാസങ്ങൾക്ക് മുൻപാണ് മടങ്ങിയെത്തിയത്. സ്വയം കഴുത്ത് മുറിച്ച് ലൂക്കോസ് ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K