09 January, 2024 10:43:07 AM
അതിരമ്പുഴ ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണവുമായി റസിഡന്റ്സ് അസോസിയേഷൻ
ഏറ്റുമാനൂർ: അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണവുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്ത 'ഉണർവ് 2024' പദ്ധതിയുടെ ഭാഗമായാണ് വിശപ്പ് രഹിത സമൂഹം ലക്ഷ്യമിട്ടുള്ള ഈ പ്രവർത്തനം.
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു വലിയമല, അസോസിയേഷൻ പ്രസിഡന്റ് എം എസ് മോഹൻദാസ്, പ്രൊജക്റ്റ് കോർഡിനേറ്റർ ദിനേശ് ആർ ഷേണായ്, സെക്രട്ടറി ബി സുനിൽകുമാർ, ഭാരവാഹികളായ ലാൽ ഇടമനപ്പാട്ട്, ജി മാധവൻകുട്ടി നായർ, ബി അരുൺകുമാർ, അമ്മിണി സുശീലൻ നായർ എന്നിവർ നേതൃത്വം നൽകി.
പദ്ധതിയുടെ ഭാഗമായി നിർദനരായവർക്കും സർക്കാർ ആശുപത്രികളിൽ അഡ്മിറ്റ് ആയിട്ടുള്ള രോഗികൾക്കും അർഹതയുള്ള ഇതരകേന്ദ്രങ്ങളിലും ഭക്ഷണവും ഭക്ഷണസാമഗ്രികളും തുടർന്നും വിതരണം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.