07 January, 2024 08:03:55 PM
റാന്നിയില്‍ മദ്യപിച്ചെത്തിയ മകൻ മാതാവിന്‍റെ കൈ തല്ലിയൊടിച്ചു
റാന്നി: മദ്യപിച്ചെത്തിയ മകൻ വൃദ്ധയായ മാതാവിൻ്റെ കൈ തല്ലി ഒടിച്ചു. ചക്ക വേവിച്ച് നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമം. ഇവരെ റാന്നി താലൂക്കാശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. റാന്നി തട്ടയ്ക്കാട് തേവർ കാട്ടിൽ സരോജിനി (65) യുടെ കൈയാണ് മകൻ വിജേഷ് (32) തല്ലിയൊടിച്ചത്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമപ്പെട്ട വിജേഷ് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.