02 January, 2024 08:36:36 PM
തെള്ളകം അടിച്ചിറ റോഡില്‍ നാളെ മുതൽ ഗതാഗതം നിരോധിച്ചു
ഏറ്റുമാനൂർ: കറുത്തേടം തെള്ളകം അടിച്ചിറ റോഡിന്‍റെ പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി അടിച്ചിറയ്ക്കും പരിത്രാണിയ്ക്കും ഇടയിലുള്ള കലുങ്കിന്‍റെ പുനർനിർമ്മാണം നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം നാളെ മുതൽ (03-01-2024 ) പണികൾ പൂർത്തിയാകുന്നതു വരെ നിരോധിച്ചതായി പൊതുമരാമത്ത് നിരത്തു വിഭാഗം ഏറ്റുമാനൂർ അസി. എഞ്ചിനീയർ അറിയിച്ചു. ഈ റോഡിൽ കൂടി പോകേണ്ടുന്ന വാഹനങ്ങൾ പഴയ എം.സി റോഡിൽ കൊറ്റുകുളം ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് എം.സി റോഡിൽ ചൈതന്യ ജംഗ്ഷനിൽ എത്തി ച്ചേരാൻ സാധിക്കും.