02 January, 2024 06:25:47 PM


കടുത്തുരുത്തി സ്വദേശി യുവാവിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി



കടുത്തുരുത്തി: കാപ്പ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി. കടുത്തുരുത്തി കെ.എസ് പുരം മങ്ങാട്ടുകാവ് ഭാഗത്ത്  പട്ടായിൽ വീട്ടിൽ സ്റ്റെബിൻ ജോൺ(26) എന്നയാളെയാണ്  കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

ഇയാള്‍ക്ക് കടുത്തുരുത്തി, ഗാന്ധിനഗർ, കുറവിലങ്ങാട്‌ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K