29 December, 2023 06:56:40 PM
തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച ഭാഗത്ത് അനധികൃത മണ്ണെടുപ്പെന്ന് ആരോപണം
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് നീക്കിയ ഭാഗത്ത് നിന്നും കരാറുകാർ അനധികൃതമായി മണ്ണ് എടുക്കുന്നതായി ആരോപണം. മണ്ണെടുക്കുന്നത് മൂലം പലയിടങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ പെയ്യുമ്പോൾ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാകുമെന്ന് ആരോപണമുണ്ട്. സംഭവത്തെത്തുടർന്ന് നഗരസഭാ ഭരണ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധവുമായി സ്ഥലത്തെത്തി മണ്ണെടുപ്പ് തടഞ്ഞു.