22 December, 2023 12:18:45 PM


ഓസ്‌കര്‍ ചുരുക്കപ്പെട്ടികയില്‍ നിന്ന് മലയാള സിനിമ '2018' പുറത്ത്



ന്യൂഡല്‍ഹി: ഓസ്‌കര്‍ ചുരുക്കപ്പെട്ടികയില്‍ നിന്ന് മലയാള സിനിമ '2018' പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിര്‍ദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. 85 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളില്‍ നിന്ന് 15 സിനിമകളാണ് രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍ വിഷ്വല്‍ എഫക്ട്‌സ് വിഭാഗത്തില്‍ നിന്നും പുറത്തായി.

ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ അഖില്‍ പി ധര്‍മജനും ജൂഡും ചേര്‍ന്നാണ് എഴുതിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ടൊവിനോ തോമസ്, അപര്‍ണ ബാലമുരളി തുടങ്ങി വമ്പന്‍ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്‌സോഫീസില്‍ തകര്‍പ്പന്‍ വിജയം നേടിയ ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K