19 December, 2023 07:34:47 AM
ഫോണിൽ അശ്ലീല വീഡിയോ കണ്ട് 14കാരൻ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു
ലഖ്നൗ: യു.പിയിലെ ബല്ലിയ ജില്ലയിൽ ഫോണിൽ അശ്ലീല വീഡിയോ കണ്ട് 14കാരൻ എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. ബല്ലിയയിലെ ഒരു ഗ്രാമത്തില്‍ ശിയാഴ്ച വൈകിട്ടോടെയാണ് സംഭവം.
ഫോണിൽ അശ്ലീല വീഡിയോ കണ്ടതാണ് 14കാരനെ കുറ്റകൃത്യത്തിന് പ്രചോദിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പികയായിരുന്നു.
14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഫഹീം ഖുറേഷി പറഞ്ഞു.