16 December, 2023 03:08:30 PM


ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ രഞ്ജിത്തിന് പുറത്തേക്കുള്ള വഴി തെളിയുന്നു



ആലപ്പുഴ: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യി​ൽ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തിന് പുറത്തേക്കുള്ള വഴിതെളിയുകയാണ്. ഇത്തരം സൂചന നൽകുന്ന പ്രതികരണവുമായാണ് മന്ത്രി സജി ചെറിയാൻ  ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടത് .

ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ല. രഞ്ജിത്തിനെതിരെ നിരവധി പരാതികൾ കിട്ടിയിട്ടുണ്ട്. 23 ന് ശേഷം ഇക്കാര്യത്തിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം. 

പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിന് പറയാനുള്ളതും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വ്യക്തിപരമായ തർക്കങ്ങളാണെല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

നി​ല​വി​ൽ ര​ഞ്ജി​ത്തും വൈ​സ് ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​റു​മ​ട​ക്കം ഒ​മ്പ​ത് പേ​രാ​ണ് അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണ​സ​മി​തി​യാ​യ എ​ക്സി​ക്യൂ​ട്ടി​വ് ബോ​ർ​ഡി​ലു​ള്ള​ത്. സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്യു​ന്ന 15 അം​ഗ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​പേ​രെ പി​ന്നീ​ട് സ​ർ​ക്കാ​ർ ത​ന്നെ ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് നി​യ​മി​ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K