16 December, 2023 06:42:54 AM


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍



കോഴിക്കോട്: എസ്‌എഫ്‌ഐ പ്രതിഷേധം നിലനില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വൈകീട്ട് കാലിക്കറ്റ് സര്‍വകലാശാലയില്‍ എത്തും. ക്യാമ്ബസിലെ വിവിഐപി ഗസ്റ്റ് ഹൗസിലാണ് ഗവര്‍ണര്‍ തങ്ങുക.

ക്യാമ്ബസുകളില്‍ കാലു കുത്താൻ അനുവദിക്കില്ലെന്ന എസ്‌എഫ്‌ഐ വെല്ലുവിളി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് കൊണ്ടോട്ടി പൊലീസ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല.

ഇന്ന് വൈകീട്ട് 6.30നു കരിപ്പൂരില്‍ വിമാനം ഇറങ്ങുന്ന ഗവര്‍ണര്‍ റോഡ‍് മാര്‍ഗം സര്‍വകലാശാല ക്യാമ്ബസിലെത്തും. നാളെ രാവിലെ സാദഖ് അലി ശിഹാബ് തങ്ങളുടെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാൻ അദ്ദേഹം കോഴിക്കോട്ടേയ്ക്ക് പോകും.

18നു സര്‍വകലാശാല സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടിയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടി. മൂന്ന് ദിവസം ഗവര്‍ണര്‍ സര്‍വകലാശാല ക്യാമ്ബസിലുണ്ടാകും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K