15 December, 2023 04:06:52 PM
ദേഹാസ്വാസ്ഥ്യം; മന്ത്രി കെ കൃഷ്ണൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയെ ദേഹാസ്യാസ്ഥത്തെ തുടർന്ന് ആലപ്പുഴ ഗവ.ടിഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
മന്ത്രിയെ പരിശോധിക്കുന്നതിനായി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.മിറിയം വർക്കി ചെയർ പേഴ്‌സാണായും സൂപ്രണ്ട് ഡോ.അബ്ദുൾ സലാം ടീം മേധാവിയായും മെഡിക്കൽ ടീം രൂപീകരിച്ചു.
ഡോ.വിനയ കുമാർ, കാർഡിയോളജി വിഭാഗം മേധാവി, ഡോ.ഷാജി.സി.വി, ന്യൂറോളജി വിഭാഗം മേധാവി ഡോ.സുമേഷ് രാഘവൻ മെഡിസിൻ വകുപ്പ് മേധാവി, ഡോ.വീണ.എൻ, അനസ്‌തേഷ്യ വിഭാഗം മേധാവി എന്നിവരാണ് മെഡിക്കൽ ടീം അംഗങ്ങൾ.
ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനായി പേസ് മേക്കർ യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. മുൻപ് ഒരു തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുള്ളതാണ്. ഹൃദയമിടിപ്പ് പരിശോധനയിൽ നേരിയ കുറവ് കാണുന്നുണ്ട്. പേസ് മേക്കർ പരിശോധിക്കാനായി പെസ് മേക്കർ നിർമ്മാതാക്കളായ കമ്പനിയുടെ ടെക്‌നീഷ്യൻ വിഭാഗത്തെ അടിയന്തിരമായി അറിയിച്ചിട്ടുണ്ട്
മറ്റ് പരിശോധനകളിൽ ഹൃദയാഘാതമോ മസ്തിഷ്‌ക സംബന്ധമായ യാതൊരു അസുഖമോ കണ്ടെത്താൻ കഴിഞ്ഞില്ല. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. പേസ് മേക്കറിന്‍റെ പ്രവർത്തന പരിശോധനയ്ക്കായി കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.