10 December, 2023 06:16:26 PM
25,139 പെറ്റി കേസുകളിൽ തീർപ്പ്: കോട്ടയം ജില്ലാ പോലീസിന് കോടതിയുടെ അഭിനന്ദനം
കോട്ടയം: ജില്ലയിലെ പെറ്റി കേസുകളും, വാറണ്ട് കേസുകളും തീർപ്പാക്കുന്നതിന് ജില്ലാ പോലീസ് നടത്തിയ പ്രവർത്തനമികവിന് കോടതിയുടെ പ്രശംസ. കോട്ടയം സി ജെ എം കോടതിയിൽ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തിൽ ജില്ലയിൽ ഉണ്ടായിരുന്ന 25,139 പെറ്റി കേസുകളാണ് തീർപ്പാക്കാൻ സാധിച്ചത്. ഇതു ജില്ലാ പോലീസിന്റെ മികവാണെന്നും ഇതിനുവേണ്ടി പ്രവർത്തിച്ച പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ്, ജില്ലയിലെ മറ്റ് ഡിവൈഎസ്പി മാർ, എസ്.എച്ച്.ഓ മാർ, മറ്റു പോലീസ് ഉദ്യോഗസ്ഥർ എന്നിവരും നടത്തിയ നിതാന്തപരിശ്രമത്തിന്റെ ഫലമാണെന്നും കോടതി പറഞ്ഞു. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന നിരവധി പേരെ പിടികൂടി കോടതിയുടെ മുന്നിൽ ഹാജരാക്കുവാനും ജില്ലാ പോലീസിന് കഴിഞ്ഞു.