09 December, 2023 01:31:55 PM


കശ്മീരിലെ വാഹനാപകടം: ചികിത്സയിലുണ്ടായിരുന്ന ഒരു മലയാളി കൂടി മരിച്ചു



ശ്രീനഗർ: കശ്മീരിലെ വാഹനാപകടത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു മലയാളി കൂടി മരിച്ചു. ഗുരുതരാവസ്ഥയില്‍ എസ്‌കെഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചിറ്റൂര്‍ സ്വദേശി മനോജാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

ഇന്ന് രാവിലെ മനോജ് മരിച്ചവിവരം നോര്‍ക്ക ഓഫീസ് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെ നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ 30-നാണ് നെടുങ്ങോടുനിന്ന് പതിമൂന്നംഗസംഘം വിനോദയാത്ര പോയത്. കഴിഞ്ഞ ചൊവ്വാഴ്ച ശ്രീനഗര്‍-ലേ പാതയില്‍ രണ്ടുവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനിടെ ഒരുവാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K