06 December, 2023 08:19:16 PM
നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ നടപടി സർക്കാർ ശരിവെച്ചു
കോട്ടയം: നിരന്തര കുറ്റവാളികൾക്ക് കാപ്പാ ചുമത്തിയ ജില്ലാ പോലീസിന്റെ നടപടിയെ സര്‍ക്കാര്‍ ശരിവെച്ചു. കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി ആലം പരപ്പ് കോളനി ഭാഗത്ത് പുത്തൻ വിളയിൽ വീട്ടിൽ മനു മോഹൻ (33), വൈക്കം, വെച്ചൂർ ഇടയാഴം രാജീവ് ഗാന്ധി കോളനി ഭാഗത്ത് അഖിൽ നിവാസ് വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന അഖിൽ പ്രസാദ് (30) എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലില്‍ കരുതൽ തടങ്കലിൽ അടച്ചിരുന്നു. ഇതിനെതിരെ ഇവർ കാപ്പ ഉപദേശക സമിതിയിൽ അപ്പീലിനു പോയിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ തള്ളിക്കൊണ്ട് കാപ്പാ ചുമത്തിയ പോലീസിന്റെ നടപടി സമിതി ശരി വയ്ക്കുകയും, സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തു. മനു മോഹനന് കാഞ്ഞിരപ്പള്ളി,പൊന്‍കുന്നം എന്നീ സ്റ്റേഷനുകളില്‍ അടിപിടി,സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പോക്സോ തുടങ്ങിയ കേസുകളും, അഖിൽ പ്രസാദിന് വൈക്കം സ്റ്റേഷനില്‍ കൊലപാതകശ്രമം, അടിപിടി, കൊട്ടേഷൻ തുടങ്ങി കേസുകളും നിലവിലുണ്ട്.