06 December, 2023 07:58:44 PM
ഹൃദയത്തിലെ നന്മയുടെ ആഘോഷം: 'സ്നേഹസ്പര്‍ശം' സമൂഹവിവാഹം 10 ന്
കോട്ടയം: നിര്‍ദനരും നിരാലംബരുമായ യുവതിയുവാക്കളുടെ വിവാഹമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് കൈതാങ്ങുമായി അച്ചായന്‍സ് ഗോള്‍ഡ് രംഗത്ത്. ഹൃദയത്തിലെ നന്മയുടെ ആഘോഷം 'സ്നേഹസ്പര്‍ശം' എന്ന പേരില്‍ സമൂഹവിവാഹമായി അക്ഷരനഗരിയില്‍ നടക്കുമ്പോള്‍ 10 യുവതിയുവാക്കളാണ് മംഗല്യഭാഗ്യവുമായി കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ഡിസംബര്‍ 10ന് വൈകിട്ട് 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ വധൂവരന്മാര്‍ക്ക് ആശിര്‍വാദവുമായി എത്തും. തുടര്‍ന്ന് കേരളത്തിലെ പ്രശസ്ത കലാകാരന്മാര്‍ അണിനിരക്കുന്ന സംഗീതനിശയും കോമഡി മിമിക്സും ഫ്യൂഷന്‍ ചെണ്ടയും അരങ്ങേറും. അച്ചായന്‍സ് ഡോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍, ജനറല്‍ മാനേജര്‍ ഷിനില്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.