04 December, 2023 11:44:37 AM


മാസങ്ങളായി മണിപ്പൂരില്‍ തുടരുന്ന ഇന്‍റര്‍നെറ്റ് നിരോധനം നീക്കി സര്‍ക്കാര്‍



ഇംഫാല്‍: ഏഴ് മാസമായി മണിപ്പൂരില്‍ തുടരുന്ന ഇന്‍റര്‍നെറ്റ് നിരോധനം നീക്കി സര്‍ക്കാര്‍. ചില ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളൊഴികെയുള്ള ഇടങ്ങളിലാണ് നിരോധനം നീക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്ത ക്രമസമാധാന നിലയും, പൊതുജനങ്ങള്‍ നേരിടുന്ന അസൗകര്യങ്ങളും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്മീഷണര്‍ ടി രഞ്ജിത് സിംഗ് പറഞ്ഞു.

നോട്ടീസ് പ്രകാരം സംഘര്‍ഷ ബാധിത പ്രദേശങ്ങളായിരുന്ന ചുരാചന്ദ്പൂര്‍ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ കാക്ചിംഗ്, കാംഗ്പോപിഇംഫാല്‍ വെസ്റ്റ്, കാങ്പോക്പിഇംഫാല്‍ ഈസ്റ്റ്, കാങ്പോക്പിതൗബല്‍, തെങ്നൗപല്‍കാക്കിംഗ് എന്നിവിടങ്ങളില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയുള്ള പ്രദേങ്ങളിലാണ് വിലക്ക് നീക്കിയിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K