02 December, 2023 01:11:44 PM


പൂർണ നഗ്നനായി രൺബീർ കപൂർ; വിവാദമായി അനിമൽ സിനിമയിലെ രംഗം



മുംബൈ: പുതിയ ചിത്രമായ അനിമലിലെ അത്ഭുത പ്രകടനത്തിന് രൺബീർ കപൂറിന് കൈയടി. റൗഡിയായി രൺബീർ ചിത്രത്തില്‍ നിറഞ്ഞാടുകയായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഡിസംബർ ഒന്നിന് റിലീസായ ചിത്രത്തിലെ നടന്‍റെ നഗ്നരംഗവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെന്നാണ് റിപ്പോർട്ട്. സിനിമയിലെ ഒരു സീനിൽ പൂർണ നഗ്നനായാണ് രൺബീർ കപൂര്‍ പ്രത്യക്ഷപ്പെടുന്നത്.

സിനിമയിലെ വീഡിയോ ക്ലിപ്പുകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നഗ്നനായി രൺബീർ കപൂർ നടന്നുവരുന്ന സീനാണ് പ്രചരിക്കുന്നത്. ബാൽക്കണിയിൽ നിന്ന് രണ്‍ബീറിന്‍റെ ഭാര്യയായി അഭിനയിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രം, ഇതു ഞെട്ടലോടെ നോക്കി നിൽക്കുന്നതും കാണാം.

രശ്മികയും രൺബീര്‍ കപൂറും തമ്മിലുള്ള തീവ്രപ്രണയ രംഗങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. തൃപ്തി ദിമ്രിയുമായുള്ള കിടപ്പറ രംഗങ്ങളുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്. ബോളിവുഡിലെ മുന്‍നിരനായകന്മാരില്‍ പ്രധാനിയായ രണ്‍ബീര്‍ കപൂറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷനായി അനിമല്‍ മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.

വന്‍ മുതല്‍ മുടക്കില്‍ ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് 'അനിമൽ' നിർമ്മിച്ചിരിക്കുന്നത്. 
പ്രാഥമിക കണക്കുകള്‍ പ്രകാരം ഇന്ത്യയൊട്ടാകെയുള്ള സ്ക്രീനുകളില്‍ നിന്നായി 61 കോടിയാണ് അനിമലിന്‍റെ ആദ്യദിന കളക്ഷന്‍. ഹിന്ദി പതിപ്പ് പ്രദര്‍ശിപ്പിച്ച സംസ്ഥാനങ്ങില്‍ നിന്ന് 50.50 കോടി കളക്ഷൻ നേടിയപ്പോൾ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും 10 കോടി നേടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K