01 December, 2023 05:19:03 PM


വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ, തുന്നൽ ടീച്ചർ: പി.എസ്.സി അഭിമുഖം



കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ( കാറ്റഗറി നം. 519/2019 ) തസ്തികയിലേക്ക് ഫെബ്രുവരി 24ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കുള്ള അഭിമുഖം പി.എസ്.സിയുടെ കോട്ടയം ജില്ലാ ഓഫീസിൽ ഡിസംബർ ആറ്, ഏഴ് തീയതികളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും നടക്കും. ഇത് സംബന്ധിച്ച് അറിയിച്ച് ഉദ്യോഗാർഥികൾക്ക് ഒ. ടി. ആർ പ്രൊഫൈൽ, എസ്. എം.എസ് മുഖേനയും നൽകിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തുന്നൽ ടീച്ചർ ( ഹൈസ്‌കൂൾ) (കാറ്റഗറി 748/2021) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം കൊല്ലം ജില്ലാ പി.എസ്.സി ഓഫീസിൽ ഡിസംബർ ആറിന് ഉച്ചയ്ക്ക് 12 ന് നടത്തും. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ പ്രൊഫൈൽ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K